"** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 14ന് KPSTA നിയമസഭാ മാർച്ച് , DDE Office മാർച്ച് സംഘടിപ്പിക്കുന്നു. സർവ്വീസിലുള്ള എല്ലാ അദ്ധ്യാപകർക്കും ശമ്പളം നൽകുക. സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള തസ്തികയിൽ ഉടൻ നിയമനം നടത്തുക. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുക. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുക. SSA പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

Tuesday, 8 January 2013

സമരപരമ്പരകള്‍കൊണ്ട് സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കാന്‍ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂസമരം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം എന്നിങ്ങനെ സമരപരമ്പരകള്‍കൊണ്ട് സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കാനുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
നാടിന്റെ പൊതുനന്മയ്ക്ക് ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്നതാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി. 25 സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇതു നടപ്പാക്കിക്കഴിഞ്ഞു. ദേശീയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍, നിലവിലുള്ള ജീവനക്കാരുടെ ഒരാനുകൂല്യവും നഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ദേശീയ പെന്‍ഷന്‍പദ്ധതി ബാധകമല്ല. 2013 ഏപ്രില്‍ ഒന്നുമുതല്‍ നിയമനം ലഭിക്കുന്നവര്‍ക്കു മാത്രമാണ് പുതിയ പദ്ധതി.


ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനമാണ്. സര്‍ക്കാരിന്റെ ഉത്പാദന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 19.39 ശതമാനം തുക ചെലവഴിക്കുമ്പോള്‍ 10 ലക്ഷം മാത്രം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചെലവഴിക്കുന്നത് 80.61 ശതമാനം തുകയാണ്.
നിലവിലുള്ള രീതി തുടര്‍ന്നാല്‍ ഭീമമായ പെന്‍ഷന്‍ ബാധ്യത അടുത്ത തലമുറയ്ക്കു കൈമാറേണ്ടിവരും. അതു സാമ്പത്തിക പ്രതിസന്ധിതന്നെ സൃഷ്ടിക്കും. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണവും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണവും ഏതാണ്ട് തുല്യമാണ്-അഞ്ചുലക്ഷം വീതം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കുറവായതിനാല്‍ സര്‍വീസ് കാലയളവിനെക്കാള്‍ കൂടുതല്‍കാലം പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യമാണുള്ളത്-മുഖ്യമന്ത്രി പറഞ്ഞു.


ദേശീയ പെന്‍ഷന്‍പദ്ധിപ്രകാരം 2013 ഏപ്രില്‍ ഒന്നിനുശേഷം ജോലിയില്‍ പ്രവേശിക്കുന്ന ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനംവീതം കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചിരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ)യില്‍ അടയ്ക്കണം. തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാരും പ്രസ്തുത അക്കൗണ്ടില്‍ അടയ്ക്കണം. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അയാളുടെ പെന്‍ഷന്‍ ഫണ്ട് അക്കൗണ്ടിലുള്ള 60 ശതമാനം വരെ തുക പിന്‍വലിക്കാം. ആന്വിറ്റി പദ്ധതിയനുസരിച്ച് ബാക്കിവരുന്ന തുകയില്‍നിന്നും പെന്‍ഷന്‍ ലഭിക്കും -മുഖ്യമന്ത്രി വ്യക്തമാക്കി

No comments:

Post a Comment