"** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 14ന് KPSTA നിയമസഭാ മാർച്ച് , DDE Office മാർച്ച് സംഘടിപ്പിക്കുന്നു. സർവ്വീസിലുള്ള എല്ലാ അദ്ധ്യാപകർക്കും ശമ്പളം നൽകുക. സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള തസ്തികയിൽ ഉടൻ നിയമനം നടത്തുക. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുക. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുക. SSA പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

Thursday, 13 September 2012

Basic Facility link for UID updation


സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. http://210.212.24.52/basic_facilities എന്ന സൈറ്റില്‍ പ്രവേശിക്കുക.
  2. District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
  3. Password നല്‍കാനുള്ള കോളത്തില്‍ School Code തന്നെ നല്‍കുക.
  4. തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക്  ചെയ്യുക.
  5. 30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
  6. Uniform School Code മാറ്റം വരുത്തരുത്.
  7. No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
  8. Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക്  ചെയ്യുക.
  9. 20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഐടി@സ്കൂള്‍ ഇടുക്കി)
click here

No comments:

Post a Comment